Today: 29 May 2025 GMT   Tell Your Friend
Advertisements
കുട്ടികള്‍ക്കു പേരിടുന്നതില്‍ നിയന്ത്രണവുമായി ജപ്പാന്‍ സര്‍ക്കാര്‍
Photo #1 - Other Countries - Otta Nottathil - japan_kids_naming_govt
ടോക്കിയോ: കുട്ടികള്‍ക്ക് പേരിടുമ്പോള്‍ കൂടുതല്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ജപ്പാന്‍. ഉച്ഛാരണ പ്രശ്നം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിയമം മേയ് അവസാന വാരം തന്നെ പ്രാബല്യത്തില്‍ വരും. ജാപ്പനീസ് എഴുത്ത് സമ്പ്രദായത്തില്‍ ഉപയോഗിക്കുന്ന കാഞ്ജി ചിഹ്നങ്ങളുടെ ഉച്ചാരണത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാറ്റുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

മാതാപിതാക്കള്‍ മറുനാടന്‍ പേരുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് സര്‍ക്കാര്‍ തലത്തിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും സ്കൂളുകളിലും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ കലാപരമായ പേരുകളൊന്നും കുട്ടികള്‍ക്ക് ഇടരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. നേരത്തെ മാതാപിതാക്കള്‍ പേരിന്‍റെ ഉച്ചരണമടക്കമുള്ളവ പ്രാദേശിക ഭരണകൂടത്തെ അറിയിക്കണമെന്നായിരുന്നു നിയമം. തെറ്റായ ഉച്ചാരണം ഒഴിവാക്കാനാണ് ഇത്തരമൊരു രീതി പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ചൈനീസ് ചിഹ്നമായ കാഞ്ജിയുടെ ഉപയോഗത്തെ വിലക്കുന്നതായിരുന്നില്ല.

എന്നാല്‍, പുതിയ രീതിയില്‍ കാഞ്ജി ചിഹ്നങ്ങലില്‍ മാറ്റം വരുത്തുന്നതിനെ വിലക്കുന്നു. രാജ്യത്തിന് പുറത്തു നിന്നുള്ള പേരുകള്‍ സര്‍ക്കാരിന് തലവേദനയാവുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നിയമമെന്നാണ് വിശദീകരണം. ചുരുക്കത്തില്‍ സ്വന്തം മക്കള്‍ക്ക് എന്ത് പേരിടണം എന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ജപ്പാനില്‍ മാതാപിതാക്കള്‍ക്കില്ല.
- dated 28 May 2025


Comments:
Keywords: Other Countries - Otta Nottathil - japan_kids_naming_govt Other Countries - Otta Nottathil - japan_kids_naming_govt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us